Last Updated 32 min 9 sec ago
19
Friday
December 2014

BOOKS

ലളിതാംബിക അന്തര്‍ജനത്തിന്റെ രണ്ടു നാടകങ്ങള്‍

ലളിതാംബിക അന്തര്‍ജനം നമ്പൂതിരിസമുദായത്തിലെ സ്‌ത്രീജീവിതത്തിന്റെ ഇരുളിടങ്ങളെ അരങ്ങിന്റെ പകല്‍വെളിച്ചത്തിലേക്ക്‌ ഉണര്‍ത്തിയെടുത്ത ചരിത്രഗാഥകൂടിയായ നാടകങ്ങള്‍. മനുഷ്യജന്‍മത്തിന്റെ ദുരന്തകാലങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്രബോധം ഈ നാടകങ്ങളെ ശ്രദ്ധേയമാക്കുന്നു. നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം വില: 80 ...

Read More

ഈഴവ ശിവന്‍- നവോത്ഥാനം- അനന്തരം

കെ.വി. ശശി സംസ്‌കാരം, രാഷ്‌ട്രീയം, ഇന്ത്യന്‍ ഭൗതികവാദം, തര്‍ജമ, ചലച്ചിത്ര ഗാനം എന്നിവയെ മുന്‍നിര്‍ത്തി കേരളത്തിലെ വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള എട്ടോളം ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്‌തകം....

Read More

പുതുവായനയില്‍ മാറുന്ന പെണ്‍ ജീവിതങ്ങള്‍

പുനര്‍ വായനകളും പൊളിച്ചെഴുത്തുകളും സകല മുന്‍ധാരണകളെയും അട്ടിമറിക്കുന്ന പുതിയ കാലത്തിന്റെ വരാന്തയിലിരുന്നാണ്‌ നവമനുഷ്യന്‍ അവന്റെ കാഴ്‌ചപ്പാടുകള്‍ വിവരിക്കുന്നത്‌. അതുകൊണ്ടു തന്നെ അവന്‌ അപരന്റെ നിരീക്ഷണങ്ങളെ വിഴുങ്ങി സംതൃപ്‌തിയടയേണ്ട ഗതികേടുമില്ല....

Read More

മാഞ്ഞുപോകാത്ത രജതരേഖകള്‍

അമ്പലപ്പുറം രാമചന്ദ്രന്‍ തന്റെ നാട്ടിന്‍പുറത്തെ ദൂരേയ്‌ക്കുകൊണ്ടുപോകുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്റെ വിഹ്വലതകള്‍ കാണാവുന്ന കഥകള്‍. നിഷ്‌കളങ്കത കൈമുതലാക്കിയ കഥാപാത്രങ്ങളെയാണ്‌ രാമചന്ദ്രന്‍ തന്റെ കഥകളില്‍ കൊണ്ടുവരുന്നത്‌. പ്രഭാത്‌ ബുക്‌ ഹൗസ്‌ വില: 100...

Read More

രാത്രി

സി.ടി. തോമസ്‌ പൂവരണി ഇംഗ്ലീഷില്‍ വികസിച്ചുവരുന്ന സൈക്കോ-ക്രിമിനോ അനലിറ്റിക്കല്‍ നോവലിന്റെ മലയാളത്തിലെ ആദ്യ മുഖമാണു രാത്രി. മനസിന്റെ സങ്കീര്‍ണതകള്‍ വിഷയമാകുന്ന നോവല്‍. ബുക്ക്‌ മീഡിയ, കോട്ടയം വില: 95...

Read More

നഗ്നയാമിനികള്‍

വി. രാജാകൃഷ്‌ണന്‍ മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍ രചനകളെ പഠന വിധേയമാക്കുന്ന മികച്ച നിരൂപണഗ്രന്ഥം.വി രാജാകൃഷ്‌ണന്റെ അവതരണശൈലി മികച്ച വായനാനുഭവം പകര്‍ന്ന്‌ വായനക്കാരനെ ചേര്‍ത്തു പിടിക്കുന്നു. നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം വില: 120...

Read More

എന്റെ വെളിപാടു പുസ്‌തകത്തില്‍ നിന്ന്‌

അരുണ്‍ കുമാര്‍ അന്നൂര്‍ മനുഷ്യാവസ്‌ഥകളെ കുറച്ചു വാക്കുകള്‍ കൊണ്ട്‌ അടയാളപ്പെടുത്തുന്ന ചെറിയ കവിതകളുടെ പുസ്‌തകം. നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം വില: 140...

Read More

ഡോ.പി.ജെ. തോമസ്‌ കേരളത്തിന്റെ കെയ്‌ന്‍സ്‌

ഡോ. ഇ.എം. തോമസ്‌ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ബൗദ്ധകമായ നേതൃത്വം വഹിച്ച ധിഷണാശാലിയായ സാമ്പത്തിക ശാസ്‌ത്രജ്‌ഞനാണ്‌ ഡോ.പി.ജെ.തോമസ്‌.അദ്ദേഹത്തിന്റെ ജീവിതത്തെയും കര്‍മ്മപദ്ധതികളെയും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ പുസ്‌തകം. നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം വില: 100...

Read More

ഞാനിവിടെയുണ്ട്‌

ചവറ കെ.എസ്‌.പിള്ള കവിതകള്‍ കൊണ്ട്‌ കാലത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ജീവിതത്തിന്റെയും അഗ്നിശാലകള്‍ തീര്‍ക്കുന്ന മുപ്പതു കവിതകള്‍. നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം വില: 50...

Read More

ഭാഷാ നൈഷധ ചമ്പു

മഴമംഗലം പ്രാമാണികനായ ആചാര്യന്‍, രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്‌ഠമായ ചമ്പുകാവ്യം. പാട്ടത്തില്‍ പത്മനാഭ മേനോന്റെ നിത്യനൂതനമായ വ്യാഖ്യാനത്തില്‍ പദങ്ങളും വ്യുല്‌പത്തിചിന്തനം, നവീനങ്ങളായ അഭിപ്രായങ്ങളുടെ പ്രകാശനം, ഗുണദോഷ വിമര്‍ശനം എന്നീ സഗുണാനുഭവങ്ങളെല്ലാം സമന്വയിച്ചിരിക്കുന്നു. നാഷണല്‍ ബുക്‌ സ്‌റ്റാള്‍, കോട്ടയം വില: 390...

Read More
Back to Top