Last Updated 3 min ago
22
Monday
December 2014

Agriculture

കോവല്‍: ഏറെ ഔഷധഗുണം, പോഷകമേന്മ ശ്വാസകോശരോഗങ്ങള്‍ക്കും ഫലപ്രദം

കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്‌ക്ക. ഐവിഗോര്‍ഡ്‌, മിറ്റില്‍ ഗോര്‍ഡ്‌, ടംലാംഗ്‌ തുടങ്ങിയ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്‌ക്കയിലുണ്ട്‌. വേരും തണ്ടും ഇലകളും കായ്‌കളും ത്വക്‌ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു....

Read More

കാലിത്തീറ്റയിലെ ബൈപാസുകള്‍

ബൈപാസ്‌ പോഷണം എന്ന പേര്‌ പലയിടത്തും പ്രചാരത്തിലുണ്ട്‌. ഇവിടേയും അതിനു പ്രചാരമേറിവരുകയാണ്‌. ആവശ്യത്തിനു പാല്‍ കിട്ടാതെ വരുമ്പോഴാണ്‌ ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നത്‌. അയവെട്ടുന്ന ജീവികളില്‍ അന്നജം, പ്രോട്ടീന്‍ (മാംസ്യം), കൊഴുപ്പ്‌ തുടങ്ങിയ ആഹാരഘടകങ്ങളുടെ ദഹനം പ്രധാനമായും ബാക്‌ടീരിയ, പ്രോട്ടോസോവ തുടങ്ങിയ റൂമന്‍നിവാസികളുടെ ഇടപെടലിലൂടെയാണ്‌....

Read More

മറയൂരില്‍ ഓറഞ്ച്‌ വിളവെടുപ്പു കാലം

മറയൂര്‍: മഴനിഴല്‍ ഭൂമികയിലെ പച്ചവിരിച്ച തോട്ടങ്ങളില്‍ ഇതു ഓറഞ്ച്‌ വിളവെടുപ്പ്‌ കാലം. മധുരമൂറുന്ന ഓറഞ്ച്‌ പഴങ്ങള്‍ വിളഞ്ഞ്‌ കിടക്കുന്നത്‌ വിനോദ സഞ്ചാരികളുടേയും മനം കുളിര്‍പ്പിക്കുന്നു. പെരുമല, കാന്തല്ലൂര്‍, ഗുഹനാഥപുരം, വേട്ടക്കരന്‍ കോവില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ വ്യാപകമായി ഓറഞ്ച്‌ പാകമായിരിക്കുന്നത്‌. വിളവെടുപ്പ്‌ ആരംഭിച്ചെങ്കിലും ശരാശരിയില്‍ താഴെയുള്ള വിലയാണ്‌ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നത്‌....

Read More

കൂട്ടായ്‌മയുടെ പച്ചക്കറിത്തോട്ടത്തില്‍ വിളയുന്നത്‌ അദ്ധ്വാനത്തിന്റെ പച്ചപ്പ്‌

തൊടുപുഴ: ഇവിടെ പച്ചക്കറികള്‍ക്ക്‌ വിലയല്ല. ഗുണമേന്‍മയാണ്‌ കൂടുതല്‍. നാലേക്കറില്‍ വിളഞ്ഞു പാകമായ പച്ചക്കറിത്തോട്ടം ഒരു കൂട്ടായ്‌മയുടെ വിജയമാണ്‌. നിറയെ വെണ്ടയും ചീരയും പയറും പാവലുമൊക്കെ നിറഞ്ഞ പച്ചപ്പിന്റെ തുരുത്ത്‌ കഴിഞ്ഞ നാലു വര്‍ഷമായി മണക്കാട്‌ ചിറ്റൂരിലുണ്ട്‌....

Read More

ഡയറിഫാം തുടങ്ങാന്‍ എന്തുവഴി ?

പശു വളര്‍ത്തലിനെ തൊഴില്‍ എന്ന നിലയില്‍ സ്വീകരിക്കാന്‍ ഉറപ്പിക്കുന്ന സംരംഭകന്‍ ആദ്യമായി ചെയ്യേണ്ടത്‌ ആവുന്നത്ര ഡയറി ഫാമുകള്‍ സന്ദര്‍ശിക്കുകയാണ്‌. അതിന്റെ നടത്തിപ്പുകാരുമായി സംസാരിക്കുന്നതിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. മറ്റേതെങ്കിലും തൊഴില്‍മേഖല ആവശ്യപ്പെടുന്നതിലും അധികം അധ്വാനവും സ്‌ഥിരോത്സാഹവും ക്ഷീരോത്‌പാദന മേഖലയ്‌ക്ക് ആവശ്യമുണ്ട്‌....

Read More

വേനല്‍പാടങ്ങളില്‍ മൂന്നാംവിളയായി എള്ളുകൃഷി

ലോകത്ത്‌ കൃഷിചെയ്യുന്ന പ്രാചീന എണ്ണക്കുരുവിളയാണ്‌ എള്ള്‌. ഔഷധം, ഭക്ഷ്യഎണ്ണ, ആഹാരം, സുഗന്ധദ്രവ്യം എന്നിങ്ങനെ വൈവിധ്യമേറിയ ഉപയോഗങ്ങള്‍ എള്ളിനുണ്ട്‌. എള്ളിന്‍പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയും കോഴിത്തീറ്റയുമാണ്‌.വൈറ്റമിന്‍ എ, ഇ, ബി കോംപ്ലക്‌സ്, ധാതുക്കളായ കാത്സ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്‌, ചെമ്പ്‌, മഗ്നീഷ്യം, നാകം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്‌ എള്ളിന്‍ വിത്ത്‌....

Read More

പാല്‍ വില വര്‍ധനയുടെ പ്രയോജനമില്ല; ക്ഷീരകര്‍ഷകര്‍ക്കു ദുരിതം

ചെറുതോണി: വര്‍ധിച്ചു വരുന്ന കാലിത്തീറ്റയുടെ വിലയും പാലിന്റെ വിലക്കുറവും മൂലം ജില്ലയിലെ ക്ഷീര കര്‍ഷകരും പ്രതിസന്ധിയില്‍. മൂന്നും നാലും പശുക്കള്‍ വീതം വളര്‍ത്തിയിരുന്ന പല വീടുകളിലും ഇന്ന്‌ കാലി സമ്പത്ത്‌ അന്യം നിന്നിരിക്കുകയാണ്‌. തീറ്റപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും അമിതമായ കാലിത്തീറ്റ വിലവര്‍ധനയും മൂലം കര്‍ഷകര്‍ കന്നുകാലികളെ വിറ്റഴിക്കുകയാണ്‌....

Read More

വിലയിടിഞ്ഞ്‌ കാര്‍ഷിക ഉല്‍പന്നങ്ങള്‍; നടുവൊടിഞ്ഞ്‌ കര്‍ഷകര്‍

അടിമാലി: കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവില്‍ ജില്ലയിലെ കര്‍ഷകരുടെ നടുവൊടിയുന്നു. പ്രധാന കാര്‍ഷിക ഉല്‍പന്നങ്ങളായ ഇഞ്ചി, കൊക്കോ, ജാതിക്ക, ജാതിപത്രി, റബര്‍ തുടങ്ങിയവയുടെ വിളവെടുപ്പ്‌ കാലമായതോടെയുള്ള വിലക്കുറവ്‌ കര്‍ഷകരെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്‌. ഇതോടൊപ്പം കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗണ്യമായ കുറവും മേഖലയെ സാരമായി ബാധിച്ചു....

Read More

ഏലം കര്‍ഷകര്‍ക്ക്‌ ആശ്വാസം: ആവര്‍ത്തന കൃഷിക്കും നഴ്‌സറിക്കും സബ്‌സിഡി കൂട്ടി

കട്ടപ്പന: നാളുകളായുള്ള അവഗണനയ്‌ക്കൊടുവില്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസകരമായ തീരുമാനവുമായി സ്‌പൈസസ്‌ ബോര്‍ഡ്‌. ഏലത്തിന്റെ ആവര്‍ത്തന കൃഷിക്കും തട്ട നഴ്‌സറിക്കും നല്‍കുന്ന സബ്‌സിഡി ഇരട്ടിയോളം വര്‍ധിപ്പിച്ചുകൊണ്ടാണ്‌ ബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ഈ പദ്ധതികളിലൂടെ സ്‌പൈസസ്‌ ബോര്‍ഡിന്റെ സബ്‌സിഡി ലഭിക്കാന്‍ 31 നകം ജില്ലയിലെ നാല്‌ ഫീല്‍ഡ്‌ ഓഫീസുകളിലൂടെ അപേക്ഷ സമര്‍പ്പിക്കണമെന്നാണ്‌ നിര്‍ദേശം....

Read More

ജൈവ പച്ചക്കറി ക്കൃഷിയെക്കുറിച്ച്‌ പഴയവിടുതി സ്‌കൂളില്‍നിന്ന്‌ പഠിക്കാം

രാജാക്കാട്‌: ജൈവ പച്ചക്കറി കൃഷിയിലൂടെ പഴയവിടുതി ഗവ: യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു....

Read More
Back to Top