ടയര്‍ ലോബിക്ക് വന്‍നേട്ടം കൊയ്യാന്‍ കേന്ദ്രവാണിജ്യ വകുപ്പിന്റെ കള്ളക്കളി
Story Dated: Friday, February 1, 2013 12:23
കോട്ടയം: അന്താരാഷ്‌ട്ര വില കുറഞ്ഞു നിന്നപ്പോള്‍ ടയര്‍ വ്യവസായത്തെ സഹായിക്കാന്‍ കേന്ദ്ര വാണിജ്യ വകുപ്പ് മൂന്നുവര്‍ഷം മുമ്പ് താത്‌ക്കാലികമായി ൈകെക്കൊണ്ട തീരുമാനം മാറ്റമില്ലാതെ തുടരുന്നത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. ടയര്‍ ലോബിക്കാകട്ടെ കോടികളുടെ ലാഭവും ലഭിക്കുന്നു.
2001 ഏപ്രില്‍, മേയ് മാസങ്ങളില്‍ ആഭ്യന്തര റബര്‍ വില കുത്തനെ ഉയരുകയും അന്താരാഷ്‌ട്ര വില താഴുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ ഡല്‍ഹി െഹെക്കോടതി ഉത്തരവുപ്രകാരം രൂപീകൃതമായ വിദഗ്‌ധ സമിതി സമര്‍പ്പിച്ച ശിപാര്‍ശയാണു പിന്നീടൊരിക്കലും പുനരാലോചിക്കാതെ വാണിജ്യവകുപ്പ് ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത്. തൊട്ടുമുന്‍പുളള മൂന്ന് വര്‍ഷത്തെ ആഭ്യന്തര വിലയുടെ വാര്‍ഷിക ശരാശരി കണക്കാക്കി അതിന്റെ 20 ശതമാനമോ, 20 രൂപയോ, ഇതിലേതാണോ കുറവ് അത് ചുങ്കമായി കണക്കാക്കണമെന്നായിരുന്നു സമിതിയുടെ ശിപാര്‍ശ. ഈ െചെന മോഡല്‍ പരിഷ്‌കാരത്തിനെതിരേ അന്നേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആ സാമ്പത്തിക വര്‍ഷത്തേക്കു താല്‍ക്കാലികമെന്നു ശിപാര്‍ശയില്‍ പ്രത്യേകം പറഞ്ഞിരുന്നു.
റബര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന സാജന്‍ പീറ്റര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ് വാണിജ്യവകുപ്പിന് ഈ ശിപാര്‍ശ നല്‍കിയത്. എന്നാല്‍, റബറിന്റെ അന്താരാഷ്‌ട്ര, ആഭ്യന്തര വിലകളില്‍ വന്‍ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടും താത്‌കാലികമായുളള ഈ ശിപാര്‍ശ വാണിജ്യവകുപ്പ് സ്‌ഥിരമാക്കുകയായിരുന്നുമെന്ന് റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പയസ് സ്‌കറിയ പൊട്ടംകുളത്തിന് വിവരാവകാശ പ്രകാരം ലഭ്യമായ രേഖകളില്‍ നിന്ന് വ്യക്‌തമാകുന്നു. വിദഗ്‌ധ സമിതിയുടെയും കോടതി ഉത്തരവിന്റെയും പേരു പറഞ്ഞ് ടയര്‍ വ്യവസായ ലോബിക്കു വേണ്ടി മറ്റു നിര്‍ദേശങ്ങളെല്ലാം മാറ്റിവച്ച് ആഭ്യന്തര വിലയുടെയും 20 ശതമാനമോ, 20 രൂപയോ എന്നത് ഇറക്കുമതി ചുങ്കമായി നിശ്‌ചയിച്ച് ഉത്തരവിറക്കുകയായിരുന്നു. ഒരു ലക്ഷം ടണ്‍ റബര്‍ 2010-11ല്‍ 7.5 ശതമാനം നികുതി നിരക്കില്‍ ഇറക്കുമതി ചെയ്യണമെന്നുള്ള സമിതിയുടെ നിര്‍ദേശം നേരത്തെ നടപ്പായിരുന്നു. സമിതിയുടെ മറ്റൊരു ശിപാര്‍ശയായിരുന്നു െചെന മോഡല്‍ ചുങ്കം ശിപാര്‍ശ. നിലവിലുള്ള സ്‌ഥിതിവിശേഷം പരിഹരിക്കുന്നതിന് എന്ന പേരില്‍ സമിതി നടപ്പാക്കിയ ഈ ശിപാര്‍ശ പന്ത്രണ്ടു ലക്ഷത്തില്‍പരം കര്‍ഷകരെയും ആയിരത്തിലധികം വരുന്ന ചെറുകിട റബര്‍ വ്യാപാരികളേയും ദോഷകരമായി ബാധിക്കുന്നതായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
റബര്‍ വിലയുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും പരിശോധിച്ച് വാര്‍ഷിക അവലോകനം നടത്തണമെന്ന വിദഗ്‌ധ സമിതി ശിപാര്‍ശ വാണിജ്യവകുപ്പ് സൗകര്യപൂര്‍വം മറച്ചുവെന്നാണ് ആരോപണം. 2009-10 മുതല്‍ 2011 -12 വരെയുള്ള മൂന്നു വര്‍ഷത്തെ വാര്‍ഷിക ശരാശരി കണക്കാക്കിയാല്‍ നാലാം ഗ്രേഡ് റബറിന്റെ വില 171.07 രൂപയായിരുന്നു. ഇതിന്റെ 20 ശതമാനം 34.21 രൂപയാണ്
2000
. വിദഗ്‌ധ സമിതിയുടെ കാലഹരണപ്പെട്ട ശിപാര്‍ശ നടപ്പാക്കുന്നതു മൂലം 2010ലെ താരിഫ് നിരക്കില്‍ ടയര്‍ ലോബിക്ക് നിര്‍ലോഭം ഇറക്കുമതിക്കുളള അവസരമാണ് വാണിജ്യവകുപ്പ് നല്‍കിയിരിക്കുന്നത്. അന്താരാഷ്‌ട്ര വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടമാണുണ്ടായിരിക്കുന്നത്. ഇതുമൂലം കോടികളുടെ ലാഭമാണ് ടയര്‍ വ്യവസായികള്‍ക്കുണ്ടാകുന്നത്.
ഷിന്റോ തോമസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക