1f37  ഒ.ഐ.എല്ലിന്റെ 10 ശതമാനം ഓഹരികള്‍ വില്‍പനയ്‌ക്ക് | mangalam.com
Last Updated 23 min 51 sec ago
19
Sunday
May 2013

ഒ.ഐ.എല്ലിന്റെ 10 ശതമാനം ഓഹരികള്‍ വില്‍പനയ്‌ക്ക്

mangalam malayalam online newspaper

ന്യൂഡല്‍ഹി: പൊതുമേഖലയിലെ വമ്പന്‍ ഓയില്‍ ഇന്ത്യാ ലിമിറ്റഡി (ഒ.ഐ.എല്‍.)ന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വില്‍പനയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.
ധനമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉന്നതാധികാര സമിതിയുടേതാണു തീരുമാനം. ശിപാര്‍ശ അംഗീകരിച്ചെന്നും നാളെ മുതല്‍ ഓഹരി വില്‍പന നിലവില്‍ വരുമെന്നും പെട്രോളിയം സെക്രട്ടറി ജി.സി. ചതുര്‍വേദി അറിയിച്ചു.
ഒ.ഐ.എല്ലിന്റെ പത്തു ശതമാനം അഥവാ 6.01 കോടി ഓഹരികളാകും വില്‍പനയ്‌ക്കെത്തുന്നത്‌.
ഓഹരി വില സംബന്ധിച്ചു തീരുമാനമായെന്നും ഇതു സ്‌റ്റോക്‌ എക്‌സ്ചേഞ്ചുകളെ ധരിപ്പിച്ചു കഴിഞ്ഞെന്നും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്‌തമാക്കി.
കമ്പനിയില്‍ കേന്ദ്രസര്‍ക്കാരിനു 78.43 ശതമാനം ഓഹരിയാണുള്ളത്‌. വില്‍പനയോടെ ഇത്‌ 68.43 ശതമാനമാകും. ഓഹരി വില്‍പനയിലൂടെ ഈ സാമ്പത്തികവര്‍ഷം 30,000 കോടി രൂപയാണു കേന്ദ്രം ലക്ഷ്യമിടുന്നത്‌. 6,900 കോടി രൂപയാണ്‌ ഇതുവരെ ഈയിനത്തിലുള്ള വരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0