ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഢംബര കാര്‍ വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ജര്‍മന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഓഡി.കഴിഞ്ഞ വര്‍ഷം 9,003 യൂണിറ്റ് വിറ്റ ഔഡി ഇക്കൊല്ലം ലക്ഷ്യമിടുന്നത് 10,800 എണ്ണമാണ്. അതിനു മുന്നോടി യായി കഴിഞ്ഞ ദിവസം അവര്‍ ആര്‍ എയറ്റിന്റെ പുതിയ മോഡല്‍ രംഗത്തിറക്കി യിരുന്നു. ഓഡിയടക്കമുള്ള ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ നോട്ടമിടുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയാണ്.
അതുകൊണ്ടുതന്നെ ഓഡിക്കും മെഴ്‌സീഡിസ് ബെന്‍സിനും ബി എം ഡബ്ല്യുവിനുമൊക്കെ ഇന്ത്യന്‍ വിപണിയില്‍ മേല്‍ക്കൈ നേടേണ്ട തും ജീവന്‍മരണ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പു വരെ ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയിലെ ഒന്നാം സ്‌ഥാനക്കാരായിരുന്നു മെഴ്‌സീഡിസ് ബെന്‍സ്. എന്നാല്‍ ഇന്നാവട്ടെ ബി എം ഡബ്ല്യുവിനു മാത്രമല്ല ഓഡിക്കും പിന്നില്‍ മൂന്നാം സ്‌ഥാനത്താണ് ഈ ജര്‍മന്‍ കമ്പനി. ഈ അവസരം മുതലാക്കി മുന്നോട്ടുകുതിച്ച് ഒന്നാം സ്‌ഥാനക്കാരനാവുക എന്നതാണ് ഓഡി ലക്ഷ്യമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക