മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് മൂന്നാംപാദത്തില്‍ 52 ശതമാനം വര്‍ധന
Story Dated: Tuesday, January 29, 2013 11:22
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ മുന്‍വര്‍ഷത്തെ സമാപനപാദത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്‌ചവച്ചു. ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ മൂന്നാംപാദത്തിലെ 3.39 കോടി രൂപയില്‍ നിന്നും അറ്റാദായം 5.16 കോടി രൂപയായി ഉയര്‍ന്ന് 52 ശതമാനം വര്‍ധന രേഖപ്പെടുത്തി.
മുന്‍വര്‍ഷത്തെ മൂന്നാം പാദത്തിലെ 16.68 കോടി രൂപയില്‍ നിന്നും 31 ഡിസംബര്‍ 2012ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 26.57 കോടി രൂപയായി ഉയര്‍ന്ന് 59 ശതമാനം വര്‍ധന രേഖപ്പെടുത്തി. പലിശയിനത്തിന്മേല്‍ മുന്‍വര്‍ഷത്തെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 4.95 കോടി രൂപയില്‍ നിന്നും 75 ശതമാനം വര്‍ധിച്ച് 8.68 കോടി രൂപയായി. വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 4.91 കോടി രൂപയില്‍ നിന്നും 7.65 കോടി രൂപയായി ഉയര്‍ന്ന് 56 ശതമാനം വര്‍ധന രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക