Last Updated 20 min 41 sec ago
Ads by Google
05
Thursday
May 2016

അതിജീവനത്തി​ന്റെ പെണ്‍കാഴ്ചകള്‍

 1. sajil sreedhar

എ.എസ്.
പെണ്‍മനസിനെക്കുറിച്ച് എന്തറിയാം എന്ന് ആണുങ്ങളോരോരുത്തരും ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെണ്‍മനസ് അറിയാന്‍ കഴിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരും പെരുകിയതാണല്ലോ സ്ത്രീ ഇന്ന് അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കെല്ലാം കാരണം.
സ്ത്രീ വെറുമൊരു ഉപഭോഗവസ്തുവാണെന്നു കരുതുന്നവരുടെ എണ്ണം, ലോകം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും, കൂടുകയല്ലാതെ കുറയുന്നില്ല. പെരുവഴിയിലും തൊഴില്‍സ്ഥലത്തും എന്തിന് സ്വന്തം ഗൃഹത്തില്‍പോലും അവമതിക്കപ്പെടുകയാണ് സ്ത്രീ. പുരുഷാധിപത്യസമൂഹത്തില്‍നിന്നല്ലെങ്കില്‍ വിധിയുടെ ഭാഗത്തുനിന്നാകാം അവള്‍ക്കെതിരെയുള്ള കണ്ണില്‍ച്ചോരയില്ലായ്മ. ഓര്‍ക്കാപ്പുറത്തൊരു നിമിഷത്തില്‍, അതുവരെയുണ്ടായിരുന്ന കൈത്താങ്ങ് നഷ്ടപ്പെട്ട് ജീവിതത്തിന്റെ കുത്തൊഴുക്കിലേക്ക് അവള്‍ എടുത്തെറിയപ്പെടുന്നു.
ഒറ്റപ്പെടലും പീഡനവും സഹിക്കവയ്യാതാകുമ്പോള്‍ ഒരു മുഴം കയറിന്‍ തുമ്പിലോ ഒരു തുടം വിഷത്തിലോ ഒരു നീര്‍ക്കയത്തിലോ ജീവിതത്തിന് അറുതി കണ്ടെത്താന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു.
അത്തരം തിക്താനുഭവങ്ങള്‍മൂലം അരിയൊടുങ്ങാതെ ജീവിതം അവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ടേക്കാവുന്ന സ്ത്രീകള്‍ക്ക് ജീവിതത്തിലേക്കൊരു തിരിച്ചുവരവിന് പ്രതിസന്ധിയുടെ കുത്തൊഴുക്കിലും തളരാതെ നീന്തിക്കയറിയ വനിതകളുടെ ജീവിതാനുഭവങ്ങള്‍ ഉപകരിക്കുമെന്ന് തീര്‍ച്ച. പെണ്‍മനസിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ മാത്രം അറിവായി സൂക്ഷിക്കുന്ന ആണുങ്ങള്‍ക്ക് തിരിച്ചറിവിനും ജീവിതത്തില്‍ അഗ്നിശുദ്ധിനേടിയ വനിതളുടെ അനുഭവകഥകള്‍ സഹായിക്കും. സജില്‍ ശ്രീധറിന്റെ 'പെണ്‍കാഴ്ചകള്‍' അത്തരത്തില്‍ കണ്ണീരൊപ്പാന്‍ കെല്‍പുള്ള കണ്ണീര്‍ക്കഥകളുടെ സമാഹാരമാണ്.
പ്രശസ്ത കുടിയാട്ടം കലാകാരിയായ മാര്‍ഗി സതിയുടെ ജീവിതത്തെ കണ്ണീരില്‍ചാലിച്ചത് വിധിയായിരുന്നു. ചാക്യാര്‍ സമുദായത്തിന്റെ കലയായിരുന്ന കൂടിയാട്ടത്തില്‍ സ്വന്തം ജീവിതം കണ്ടെത്തിയ ബ്രാഹ്മണകുടുംബാംഗമായ സതിയ്ക്ക് താങ്ങും തണലുമായിരുന്നു ഭര്‍ത്താവ് സുബ്രഹ്മണ്യന്‍പോറ്റി. സതിയുടെ ജീവിതത്തിലെ വഴിത്തിരിവാകേണ്ട ഒരു മുഹൂര്‍ത്തത്തില്‍ ദൈവം അദ്ദേഹത്തെ തിരിച്ചുവിളിയ്ക്കുന്നു.
പറക്കമുറ്റാത്ത മക്കളെയുംകൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ആദ്യം പകച്ചുപോയ സതി പിന്നീട് കലയുടെ വഴിയിലൂടെ സ്വയം തുഴഞ്ഞ് വിജയസോപനത്തിലെത്തിയതിന്റെ കഥയാണ് 'പെണ്‍കാഴ്ച'കളില്‍ ആദ്യത്തേത്.
കൊച്ചുനാള്‍ മുതല്‍ ഒന്നിച്ചുകളിച്ചുവളര്‍ന്ന അയല്‍ക്കാരന്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുമ്പോള്‍ ഏതൊരു പെണ്‍കുട്ടിയും ദൈവത്തിന് സ്തുതി പറഞ്ഞുപോകും. മഞ്ചുവും അങ്ങനെ തന്നെ ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ കൊണ്ട് അവള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു ഭര്‍ത്താവായ പഴയ കളിക്കൂട്ടുകാരന്‍ കാമവെറിപൂണ്ട മൃഗമാണെന്ന്. എന്നിട്ടും അവള്‍ സഹിച്ചു. എന്നാല്‍ വൈകാതെ അവളെ വിധിയും ഒറ്റപ്പെടുത്തി. അര്‍ബുദരോഗം മൂലം ഭര്‍ത്താവ് മരിച്ചു. അതോടെ എല്ലാവരുടെയും കണ്ണില്‍ അവള്‍ വൈധവ്യദോഷമുള്ള ദു:ശകുനമായി. സഹായിക്കാന്‍ ആരുടെ മനസിനും അലിവുണ്ടായിരുന്നില്ല.
പറക്കമുറ്റാത്ത മകളെയുമെടുത്ത് ജീവിതമൊടുക്കിയാലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട് മഞ്ജു. പക്ഷേ, അങ്ങനെ തോറ്റു പിന്‍വാങ്ങാന്‍ അവള്‍ തയ്യാറായില്ല. തയ്യല്‍മെഷീനില്‍ അവള്‍ ജീവിതം തുന്നിയെടുത്തു. വൈധവ്യം സ്ത്രീജന്മത്തിന്റെ പൂര്‍ണവിരാമമല്ല എന്ന് തെളിയിച്ചു.
ബാങ്ക് കൊള്ള നടത്തിയ മകനെ, ഉള്ളുരുകിയാണെങ്കിലും നിയമത്തിന്റെ കൈകളില്‍ ഏല്‍പിക്കാന്‍ ധൈര്യം കാട്ടിയ പ്രൊഫ. എം.എസ്. പ്രസന്ന, ഭര്‍ത്താവില്‍നിന്നും വിധിയില്‍നിന്നും തിക്താനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും തോല്‍ക്കാതെ പോരാടിയ എഴുത്തുകാരി ദേവി, ശാരീരികവൈകല്യത്തെയും പില്‍ക്കാലത്തുപിടികൂടിയ മാരകരോഗത്തെയും വകവയ്ക്കാതെ സമൂഹത്തിന് അക്ഷരവെളിച്ചം പകരാന്‍ ജീവിതം ഉഴിഞ്ഞുവച്ച റാബിയ തുടങ്ങി മനക്കരുത്തിന്റെയും അതിജീവനത്തിന്റെയും മുഖമുദ്രകളായി മാറിയ പതിനാറു സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണ് 'പെണ്‍കാഴ്ചകള്‍'. പ്രസാധകര്‍ ഒലിവ്. വില: 80

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • അവശേഷിപ്പിന്റെ അടയാളം

  ബാബു ഇരുമല സൂക്ഷ്‌മനിരീക്ഷണത്തിന്റെയും അഗാധമൗനത്തിന്റെയും അനുബന്ധമായി പിറവിയെടുത്ത ഫീച്ചറു...

 • ഗുരുജി കഥകള്‍

  രാജേന്ദ്രന്‍ വയല ചിന്തയും ചിരിയുടെ ചെറു തരംഗവും പകര്‍ന്ന്‌ മനസ്സിനെ തൊട്ടുണര്‍ത്തുന്ന നന്...

 • ഡിമെന്‍ഷ്യ അഥവാ മറവിരോഗം

  ഡോ.പി.എന്‍. സുരേഷ്‌കുമാര്‍ പ്രായമായവരില്‍ തിരിച്ചറിയല്‍ശേഷി പൂര്‍ണമായും നഷ്‌ടപ്പെടുന്ന ഡി...

 • തെയ്യ്‌വങ്കള്‍

  ബി. ഇന്ദിര 'ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ പരിഹാസത്തില്‍ പൊതിഞ്ഞ ആദരവോടെ സ്വീകരിക്കപ്പെ...

 • അഗമ്യം

  ബി. മുരളി കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍, മനസിലെ സംശയങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍ ശ്രമി...

 • ഭൂകമ്പങ്ങളും തുടര്‍ പ്രതിഭാസങ്ങളും

  ഡോ. എസ്‌. ശ്രീകുമാര്‍ ഭൂകമ്പത്തെക്കുറിച്ച്‌ ഏറ്റവും പുതിയ ശാസ്‌ത്രീയ വിവരങ്ങള്‍ അടങ്ങുന്ന...

 • ഡോ.പി.ജെ. തോമസ്‌ കേരളത്തിന്റെ കെയ്‌ന്‍സ്‌

  ഡോ. ഇ.എം. തോമസ്‌ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ബൗദ്ധകമായ നേതൃത്വം വഹിച്ച ധിഷണാശാ...

Back to Top