Last Updated 23 min 12 sec ago
26
Sunday
October 2014

വിഷുഫലം 2013-14

mangalam malayalam online newspaper

മേടം : (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കുടുംബജീവിതം ആഹ്‌ളാദകരമാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ സാധിക്കും. അന്യനാട്ടില്‍നിന്നും നാട്ടിലേക്ക്‌ മടങ്ങാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പൊതുവേ ഗുണകരമായ വര്‍ഷമാണിത്‌. ആരോഗ്യപരമായും തൊഴില്‍പരമായും നല്ല കാലമാണ്‌. പങ്കുകച്ചവടം ലാഭകരമാകും.
ഭാഗ്യരത്നം - പവിഴം.

ഇടവം: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തികമായും തൊഴില്‍പരമായും ഗുണകരമായ വര്‍ഷമാണിത്‌. ആരോഗ്യം മെച്ചമാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കോടതികാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പരീക്ഷയില്‍ ഉന്നതവിജയം നേടും. ദാമ്പത്യജീവിതം സന്തോഷകരമാകും. വസ്‌തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. സന്താനങ്ങള്‍മൂലം സന്തോഷം ലഭിക്കും.
ഭാഗ്യരത്നം - വജ്രം.

മിഥുനം: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അവിവാഹിതരുടെ വിവാഹം നടക്കും. പലകാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകും. ഗുണദോഷസമ്മിശ്രമായ സമയമാണ്‌. സാമ്പത്തികനില മെച്ചപ്പെടും. മന:ക്ലേശം കുറയും. പൂര്‍വ്വികസ്വത്ത്‌ കൈവശം വന്നുചേരും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം നിറവേറും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും.
ഭാഗ്യരത്നം- മരതകം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ധാരാളം യാത്രകള്‍ ആവശ്യമായിവരും. ചെലവുകള്‍ അധികമാകും. പുണ്യകര്‍മ്മങ്ങളോട്‌ ആഭിമുഖ്യം വര്‍ധിക്കും. വീട്‌ മോടിപിടിപ്പിക്കുകയോ പുതിയ വീട്‌ വാങ്ങുകയോ ചെയ്യും. വിദേശത്ത്‌ ഉദ്യോഗം ലഭിക്കാന്‍ യോഗം ഉണ്ട്‌. പുതിയ വാഹനം വാങ്ങും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. നഷ്‌ടപ്പെട്ട പ്രതാപങ്ങള്‍ വീണ്ടെടുക്കും.
ഭാഗ്യരത്നം- മുത്ത്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

തൊഴില്‍രംഗത്ത്‌ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകയും വരുമാനം വര്‍ധിക്കുകയും ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ സ്‌ഥാനക്കയറ്റം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. പുതിയ സംരംഭങ്ങള്‍ക്ക്‌ അനുകൂലമായ വര്‍ഷമാണിത്‌. വസ്‌തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും.
ഭാഗ്യരത്നം മാണിക്യം.

കന്നി (ഉത്രം3/4, അത്തം, ചിത്തിര 1/2)

പൊതുവേ ഭാഗ്യമുള്ള വര്‍ഷമാണിത്‌. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന കാര്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്‌ സന്താനഭാഗ്യം തെളിയും. പുതിയ വീടിന്‌ യോഗം തെളിയും. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിര്‍വാദത്തോടെ നടക്കും.
ഭാഗ്യരത്നം- മരതകം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും. ഈശ്വരാനുകൂല്യമുള്ള കാലമാണ്‌. സാമ്പത്തിനില പുരോഗമിക്കും. സന്താനങ്ങള്‍മൂലം സന്തോഷത്തിന്‌ അവസരം ഉണ്ടാകും. രോഗങ്ങള്‍ക്ക്‌ ശമനം ഉണ്ടാകും. ഭാഗ്യംകൊണ്ട്‌ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. എതിരാളികളെ വശത്താക്കാന്‍ കഴിയും.
ഭാഗ്യരത്നം- വജ്രം.

വൃശ്‌ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അനുകൂലമായ പല മാറ്റങ്ങളും വര്‍ഷാരംഭത്തില്‍ത്തന്നെ ദൃശ്യമാകും. ഏഴരശ്ശനിയുടെ ദോഷദുരിതങ്ങളില്‍നിന്നും മോചനം ലഭിക്കും. പ്രാര്‍ത്ഥനയും ആരാധനാലയ ദര്‍ശനങ്ങളും മുടങ്ങാതെ ശ്രദ്ധിക്കുക. സാമ്പത്തികഞെരുക്കം പ്രതീക്ഷിക്കാം. വാഹനം, വീട്‌ എന്നിവ സ്വന്തമാക്കാന്‍ കഴിയും. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. കൂടുതല്‍ പ്രശസ്‌തി നേടും.
ഭാഗ്യരത്നം - പവിഴം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

അവിവാഹിതരുടെ വിവാഹം നടക്കും. ഏറെക്കാലമായി കാത്തിരുന്ന കാര്യങ്ങള്‍ സഫലമാകും. ദൈവാധീനം ഉള്ള വര്‍ഷമാണിത്‌. സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം ആഹ്‌ളാദകരമാണ്‌. പുതിയ സൗഹൃദങ്ങള്‍, പാര്‍ട്ടണര്‍ഷിപ്പുകള്‍ എന്നിവ ഗുണകരമാകും. ആരോഗ്യം തൃപ്‌തികരം. ഭാഗ്യരത്നം- മഞ്ഞപുഷ്യരാഗം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാകും. പലകാര്യങ്ങളും നടക്കാന്‍ കാലതാമസം നേരിടും. സ്വന്തമായി ഭൂമി വാങ്ങാന്‍ കഴിയും. പൊതുവേ ഗുണകരമായ വര്‍ഷമാണിത്‌. കുടുംബജീവിതം സന്തോഷകരമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ലഭിക്കും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. അവസരങ്ങള്‍ നിങ്ങളെ തേടിവരും.
ഭാഗ്യരത്നം- ഇന്ദ്രനീലം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

സ്‌ഥാനക്കയറ്റവും സാമ്പത്തികനേട്ടവുമാണ്‌ ഈ വര്‍ഷത്തിന്റെ പ്രത്യേകതകള്‍. പുതിയ വീട്ടിലേക്ക്‌ താമസം മാറും. ചിലര്‍ക്ക്‌ വാഹനത്തിനും യോഗം തെളിയും. കുട്ടികളില്ലാത്തവര്‍ക്ക്‌ സന്താനഭാഗ്യം പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ വര്‍ധനവുണ്ടാകും. വസ്‌തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. വ്യവഹാരകാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും.
ഭാഗ്യരത്നം - ഇന്ദ്രനീലം.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. ഏറെക്കാലമായി നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കും. പുതിയ വീടിന്‌ യോഗം തെളിയും. വായ്‌പകള്‍ അനുവദിച്ചു കിട്ടും. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്ന വര്‍ഷമാണിത്‌. ധാരാളം യാത്രകള്‍ ഗുണകരമായി നടത്താന്‍ സാധിക്കും. ചിലര്‍ക്ക്‌ വാഹനം സ്വന്തമാക്കാനും സാധിക്കും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യരത്നം - മഞ്ഞപുഷ്യരാഗം
ഭാഗ്യരത്നം- മഞ്ഞപുഷ്യരാഗം. ഭാഗ്യവര്‍ണം- മഞ്ഞ.

ഡോ. പി.ബി. രാജേഷ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();