Last Updated 1 hour 11 min ago
24
Thursday
April 2014

2013 നിങ്ങള്‍ക്കെങ്ങനെ ?

mangalam malayalam online newspaper

അശ്വതി: സാമ്പത്തികനില തൃപ്‌തികരമായി തുടരും. പൊതുവേ ഗുണകരമായ വര്‍ഷമാണിത്‌. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ ചില വിട്ടുവീഴ്‌ചകള്‍ ആവശ്യമായിവരും. സ്വന്തമായി ഭൂമി വാങ്ങാന്‍ കഴിയും. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതു നന്ന്‌. ദോഷപരിഹാരമായി നീലവസ്‌ത്രം ധരിക്കുന്നത്‌ ഉത്തമം. ജന്മരത്നം- വൈഡൂര്യം. ശനിപ്രീതിക്കായി ശാസ്‌താവിന്‌ എള്ളുകിഴി കത്തിക്കുകയും ശനിയാഴ്‌ചവ്രതം അനുഷ്‌ഠിക്കുകയും ചെയ്യുക.

ഭരണി: ഗുണാധിക്യമുള്ള വര്‍ഷമാണിത്‌. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കും. കലാരംഗത്ത്‌ ശോഭിക്കും. പുതിയ വീട്ടിലേക്കു താമസം മാറും. ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും. ജൂണിനുശേഷം ദൈവാധീനം കുറഞ്ഞ കാലമാണ്‌. പുണ്യകര്‍മ്മങ്ങള്‍ മുടങ്ങാതെ നടത്തുക. ദോഷപരിഹാരമായി കറുപ്പു വസ്‌ത്രം ധരിക്കുക. ജന്മരത്നം- വജ്രം. കണ്ടകശനിക്കാലമായതിനാല്‍ ശനിക്ക്‌ അര്‍ച്ചന, ശനിയാഴ്‌ച വ്രതം, ആഞ്‌ജനേയക്ഷേത്രദര്‍ശനം എന്നിവ നടത്തുക.

കാര്‍ത്തിക: സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നടക്കും. ഉപരിപഠനത്തിന്‌ അവസരം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്‌. ആരോഗ്യം സൂക്ഷിക്കണം. സന്താനഭാഗ്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും. ദീര്‍ഘയാത്രകള്‍ ഗുണകരമാകും. മഞ്ഞ, ചുവപ്പ്‌ വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌.
ജന്മരത്നം- മാണിക്യം. മേടം രാശിയില്‍ ജനിച്ചവര്‍ ശാസ്‌താവിനെയും ശിവനെയും പ്രീതിപ്പെടുത്തുക. ഇടവം രാശിക്കാര്‍ വിഷ്‌ണുപ്രീതി വരുത്തുക.

രോഹിണി: സാമ്പത്തികാഭിവൃദ്ധിയും കര്‍മ്മത്തില്‍ പുരോഗതിയും ഉണ്ടാകും. കാര്‍ഷികാദായം വര്‍ദ്ധിക്കും. കോടതികാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. സ്വന്തമായി ഭൂമി സമ്പാദിക്കാന്‍ കഴിയും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മിലൊന്നിക്കും. ആരോഗ്യം മെച്ചപ്പെടും. ഇളം മഞ്ഞ, ക്രീം നിറങ്ങള്‍ ധരിക്കുന്നത്‌ ഗുണകരം. ജന്മരത്നം- മുത്ത്‌. ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. വ്യാഴാഴ്‌ച വ്രതം അനുഷ്‌ഠിക്കുക.

മകയിരം: ഈ വര്‍ഷം പൊതുവേ ഗുണകരമാണ്‌. കാര്യവിജയം, സാമ്പത്തികപുരോഗതി എന്നിവയുണ്ടാകും. കുടുംബജീവിതം ആഹ്‌ളാദകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ ബിസിനസ്സുകള്‍ ലാഭകരമാകും. ആഭരണങ്ങളും മറ്റും വാങ്ങിക്കും. വാഹനം വാങ്ങാനും യോഗം കാണുന്നു. മഞ്ഞ, ചുവപ്പ്‌ വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌. ജന്മരത്നം-പവിഴം. വ്യാഴദോഷമുള്ളതിനാല്‍ വിഷ്‌ണുഭജനം നടത്തുക.

തിരുവാതിര: ഗുണദോഷസമ്മിശ്രമായ കാലമാണിത്‌. കര്‍മ്മപരമായി ചില പ്രയാസങ്ങളും സാമ്പത്തിക ഞെരുക്കവും വര്‍ഷത്തിന്റെ ആദ്യപകുതിയിലുണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്‌. കമിതാക്കളുടെ വിവാഹം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും. അന്യനാട്ടില്‍നിന്നും ആഗ്രഹിക്കുന്നിടത്തേക്ക്‌ സ്‌ഥലംമാറ്റം കിട്ടും. മഞ്ഞ, പച്ച വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ ഉത്തമം. ജന്മരത്നം-ഗോമേദകം. വിഷ്‌ണുവിന്‌ പാല്‍പ്പായസം, തുളസിമാല എന്നിവ നല്‍കുക.

പുണര്‍തം: വര്‍ഷത്തിന്റെ ആദ്യപകുതി കൂടുതല്‍ ഗുണകരമാണ്‌. വരുമാനം വര്‍ദ്ധിക്കും. ഭാഗ്യംകൊണ്ട്‌ പല നേട്ടങ്ങളുമുണ്ടാകും. ഈശ്വരാനുകൂല്യമുള്ള കാലമായതിനാല്‍ ദോഷങ്ങളൊഴിവാകും. എന്നാല്‍ രണ്ടാംപകുതിയില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. വീട്‌ മോടിപിടിപ്പിക്കുക, വാഹനം മാറ്റിവാങ്ങുക എന്നിവ ആവശ്യമായി വരാം. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. നീല, കറുപ്പ്‌ വസ്‌ത്രങ്ങള്‍ ദോഷപരിഹാരമാണ്‌. ജന്മരത്നം- മഞ്ഞപുഷ്യരാഗം. മിഥുനം രാശിക്കാര്‍ വിഷ്‌ണുവിനെയും കര്‍ക്കടകക്കാര്‍ ശിവനെയും ഭജിക്കുക.

പൂയം: പൊതുവേ ഗുണകരമായ വര്‍ഷമാണിത്‌. തൊഴില്‍രംഗത്ത്‌ പുരോഗതിയും വരുമാനത്തില്‍ വര്‍ദ്ധനയും പ്രതീക്ഷിക്കാം. ഏറെനാളായി കാത്തിരുന്ന കാര്യങ്ങള്‍ സഫലമാകും. കുടുംബാംഗങ്ങള്‍ക്ക്‌ അല്‌പം ദുരിതങ്ങളുണ്ടാകാം. വീടു മാറിത്താമസിക്കേണ്ടിവരും. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനില്ല. വെള്ളയും നീലയും വസ്‌ത്രങ്ങള്‍ ധരിക്കുന്നതു നന്ന്‌. ജന്മരത്നം- ഇന്ദ്രനീലം. ശിവന്‌ പിന്‍വിളക്ക്‌, കൂവളമാല എന്നിവ നല്‍കുക. ശനിയാഴ്‌ച വ്രതം അനുഷ്‌ഠിക്കുക.

ആയില്യം: പുതിയ വീട്‌ വാങ്ങിക്കുകയോ, നിര്‍മ്മിക്കുകയോ ചെയ്യും. സാമ്പത്തികനില തൃപ്‌തികരമാണ്‌. സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. മാതാവിന്റെ ആരോഗ്യവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഒറ്റയ്‌ക്കുള്ള യാത്രയില്‍ അപകടസാധ്യത കാണുന്നു. ദാമ്പത്യജീവിതം ആഹ്‌ളാദകരമാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും. നീലയും കറുപ്പും വസ്‌ത്രങ്ങള്‍ ദോഷത്തെ ലഘൂകരിക്കും. ജന്മരത്നം-മരതകം. ശനിക്ക്‌ അര്‍ച്ചന, ശനിയാഴ്‌ചവ്രതം, ശബരിമലദര്‍ശനം എന്നിവ നടത്തുക.

മകം: ഭൂമിയോ, വാഹനമോ അധീനതയില്‍ വന്നുചേരും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. നേരത്തേ ലഭിക്കേണ്ടിയിരുന്ന പണം കൈവശം വന്നുചേരും. പൂര്‍വ്വിക സ്വത്ത്‌ ലഭിക്കും. സ്‌ഥാനക്കയറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷയില്‍ ഉന്നതവിജയം പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാണ്‌. ചുവപ്പ്‌, മഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌. ജന്മരത്നം-വൈഡൂര്യം. വ്യാഴാഴ്‌ച വ്രതം, വിഷ്‌ണുപ്രീതി, ഗുരുവായൂര്‍ദര്‍ശനം എന്നിവ ചെയ്യുക.

പൂരം: പഠിപ്പിന്‌ അനുസൃതമായ തൊഴില്‍ ലഭിക്കും. സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. കലാകാരന്മാര്‍ക്ക്‌ അനുകൂലമായ വര്‍ഷമാണിത്‌. മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. മതപരമായ കാര്യങ്ങളോട്‌ ആഭിമുഖ്യം വര്‍ദ്ധിക്കും. ചുവപ്പു വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌. ജന്മരത്നം-വജ്രം. വിഷ്‌ണുസഹസ്രനാമജപം, വ്യാഴാഴ്‌ച വ്രതം എന്നിവ അനുഷ്‌ഠിക്കുക.

ഉത്രം: പുതിയ സൗഹൃദങ്ങള്‍കൊണ്ട്‌ നേട്ടമുണ്ടാകും. ഈശ്വരാനുകൂല്യംകൊണ്ട്‌ ചില നേട്ടങ്ങളുണ്ടാകും. ധനസ്‌ഥിതി മെച്ചപ്പെടും. എടുത്തുചാടി പ്രവര്‍ത്തിക്കും മുമ്പ്‌ കാരണവന്മാരുടെ അനുഗ്രഹം തേടുന്നതു നന്ന്‌. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിയും. അക്ഷരങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ശ്രേഷ്‌ഠമായ സമയമാണ്‌. മഞ്ഞയും ചുവപ്പും വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌. ജന്മരത്നം- മാണിക്യം. ചിങ്ങം രാശിക്കാര്‍ വിഷ്‌ണുപ്രീതിയും കന്നിരാശിക്കാര്‍ ശാസ്‌താക്ഷേത്രദര്‍ശനവും നടത്തുക.

അത്തം: ഗുണദോഷസമ്മിശ്രമായ വര്‍ഷമാണിത്‌. ആദ്യപകുതി പൊതുവേ ശോഭനമായിരിക്കും. സാമ്പത്തികമായും ഗുണകരമാണ്‌. എന്നാല്‍ പിന്നീട്‌ അദ്ധ്വാനഭാരം വര്‍ദ്ധിക്കുകയും ധനക്ലേശം അനുഭവിക്കേണ്ടിവരികയും ചെയ്യാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ അലസത പ്രകടിപ്പിക്കും. പുതിയ സംരംഭങ്ങള്‍ ആദ്യപകുതിയില്‍തന്നെ നടത്തുക. പച്ച, മഞ്ഞ തുടങ്ങിയ വസ്‌ത്രങ്ങള്‍ ധരിക്കുക. ജന്മരത്നം-മുത്ത്‌. ശിവക്ഷേത്രത്തില്‍ ധാര നടത്തുകയോ,

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top