Last Updated 2 hours 13 min ago
25
Friday
April 2014

സമ്പൂര്‍ണ്ണ മാസഫലം

സ്‌നേഹിതന്മാരില്‍ നിന്നും വഞ്ചന ഉണ്ടാകാതെ സൂക്ഷിക്കണം. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനുമായി കൂടുതല്‍ ധനം ചെലവഴിക്കേണ്ടതായിവരും. കുടുംബത്തില്‍ കലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. തസ്‌ക്കരഭയം ഉണ്ടാകാം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സഹോദരഗുണം ഉണ്ടാകും കാര്‍ഷികരംഗത്ത്‌ സാമ്പത്തിക നേട്ടം ഉണ്ടാകും. തീരുമാനങ്ങള്‍ പലതും മാറ്റിവയ്‌ക്കേണ്ടിവന്നേക്കാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നേരിട്ടേക്കാം. അപ്രതീക്ഷിതമായി സുഖസൗകര്യങ്ങള്‍ വന്നുചേരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ നടത്താനിടയാകും. വാഹനംമൂലം അപ്രതീക്ഷിതമായി ധന നഷ്‌ടത്തിനിടയാകും.
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിന്‌ പുരോഗതി ഉണ്ടാകും. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാതരിക്കാന്‍ ശ്രദ്ധിക്കണം. വാഹനസംബന്ധമായ അപകട ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥയാത്രയ്‌ക്ക് അവസരം സംജാതമാകും. തൊഴില്‍രംഗത്ത്‌ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഇന്റര്‍വ്യൂവിലും ടെസ്‌റ്റിലും വിജയപ്രതീക്ഷ കുറയും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ കുറ്റാരോപണ മെമ്മോ ലഭിക്കാനിടവരും. രാഷ്‌ട്രീയരംഗത്ത്‌ പൊതുജനപിന്തുണ കൂടും. ബിസിനസ്സില്‍ ധനനഷ്‌ടം പ്രതീക്ഷിക്കാം. പാര്‍ട്‌ണര്‍ഷിപ്പ്‌ ബിസിനസ്സ്‌ വിജയിക്കും. സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയമാണ്‌. സ്‌പോര്‍ട്‌സ്രംഗത്ത്‌ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാന്‍ സാധിക്കും.

പരിഹാരം: ശനിയാഴ്‌ചതോറും ശാസ്‌താക്ഷേത്രത്തില്‍ നെയ്യ്‌വിളക്ക്‌, എള്ളുപായസം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച്‌ പ്രാര്‍ത്ഥിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വദൂതദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേതുഭ്യം നമോനമഃ''

തുലാക്കൂറ്‌
(ചിത്തിര 1/2, ചോതി, വിശാഖം 3/4)

തനുസ്‌ഥാനാധിപത്യവും അഷ്‌ടമാധിപത്യവും വഹിച്ച്‌ ശുക്രന്‍ ദുരിതസ്‌ഥാനത്തും ജന്മസ്‌ഥാനത്തും 11-ാം ഭാവാധിപത്യം വഹിച്ച്‌ രവി ജന്മത്തിലും രണ്ടാമിടത്തും കുടുംബ, ധനാധിപത്യവും കളത്രസ്‌ഥാനാധിപത്യവും വഹിച്ച്‌ കുജന്‍ രണ്ടാമിടത്തും മൂന്നാമിടത്തും സഞ്ചരിക്കുന്നു. ദുരിതസ്‌ഥാനാധിപത്യവും ഒന്‍പതാം സ്‌ഥാനാധിപത്യവും വഹിച്ച്‌ ബുധന്‍ രണ്ടാമിടത്തും ജന്മത്തിലും 3, 6 ഭാവാധിപത്യംവഹിച്ച്‌ വ്യാഴം അഷ്‌ടമത്തിലും 4, 5 ഭാവാധിപത്യം വഹിച്ച്‌ ശനി ജന്മത്തിലും രാഹു രണ്ടാമിടത്തും കേതു അഷ്‌ടമത്തിലും സഞ്ചരിക്കുന്നു. ജന്മശ്ശനിദോഷക്കാലവുമാണ്‌.
ആരോഗ്യസ്‌ഥിതി മോശമായിരിക്കും. ശാരീരിക ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയാകും. സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാകും. കുടുംബജീവിതത്തില്‍ സ്വസ്‌ഥതയും സമാധാനവും ഉണ്ടാകാനിടയാകും. ഭൂമി ക്രയവിക്രയം ചെയ്യുന്നതിന്‌ സാധിക്കും. പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്‌ അവസരം ഉണ്ടാകും. വിനോദയാത്രയ്‌ക്കും വിദേശയാത്രയ്‌ക്കും അവസരം സംജാതമാകും. സുഹൃത്‌ ബന്ധങ്ങളില്‍ക്കൂടി അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കും. പുതിയ വാഹനം വാങ്ങുന്നതിന്‌ അവസരം ഉണ്ടാകും.
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്നതിനിടയാകും. സന്താനങ്ങള്‍ മൂലം ദുഃഖിക്കാനിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ തീരുമാനിക്കാനിടയായേക്കാം. സന്താനങ്ങള്‍ക്ക്‌ പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിന്‌ പുരോഗതിയുണ്ടാകും. സര്‍ക്കാരിടപാടുകളില്‍ക്കൂടി ധനനഷ്‌ടത്തിനിടവരും. വിവാഹാലോചനകള്‍ മാറ്റി വയ്‌ക്കാനിടയായേക്കാം. ദാമ്പത്യ ജീവിതത്തില്‍ സ്വസ്‌ഥത കുറയും. അപ്രതീക്ഷിതമായി ധനനഷ്‌ടം, മാനഹാനി എന്നിവയ്‌ക്കിടയായേക്കാം. തൊഴില്‍രംഗത്ത്‌ തടസ്സങ്ങള്‍ ഉണ്ടാകാം. പുതിയ സ്വര്‍ണ്ണാഭരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമാണ്‌.
ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. രാഷ്‌ട്രീയരംഗത്ത്‌ പൊതുജന പിന്തുണ വര്‍ദ്ധിക്കും. സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടാകും. സ്‌പോര്‍ട്‌സ് രംഗത്ത്‌ വിജയപ്രതീക്ഷ കുറയും. ബിസിനസ്സില്‍ മാന്ദ്യം അനുഭവപ്പെട്ടേക്കാം.

പരിഹാരം: ശനിയാഴ്‌ചതോറും ശാസ്‌താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച്‌ താഴെപ്പറയുന്ന മന്ത്രം അഞ്ചുപ്രാവശ്യം ജപിച്ച്‌ പ്രാര്‍ത്ഥിക്കുക.

''നീലാഞ്‌ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമിശനൈശ്‌ചരം.''

വൃശ്‌ചികക്കൂറ്‌
(വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജന്മാധിപനും ആറാം ഭാവാധിപനും ആയ കുജന്‍ ജന്മത്തിലും കുടുംബ, ധനസ്‌ഥാനത്തും കര്‍മ്മസ്‌ഥാനാധിപനായ രവി ദുരിതസ്‌ഥാനത്തും ജന്മസ്‌ഥാനത്തും സഞ്ചരിക്കുന്നു. അഷ്‌ടമാധിപനും പതിനൊന്നാം ഭാവാധിപനുമായ ബുധന്‍ ജന്മത്തിലും സര്‍വ്വാഭീഷ്‌ടസ്‌ഥാനത്തും, കുടുംബ-ധന ഭാവാധിപനും സന്താനഭാവാധിപനുമായ വ്യാഴം നിവൃത്തിസ്‌ഥാനത്തും സഞ്ചരിക്കുന്നു. ദുരിതാധിപനും കളത്രസ്‌ഥാനാധിപനുമായ ശുക്രന്‍ പതിനൊന്നാം ഭാവത്തിലും 12-ാം ഭാവത്തിലും 3 ഉം 4 ഉം ഭാവാധിപത്യം വഹിച്ച്‌ ശനി ദുരിതസ്‌ഥാനത്തും സ്‌ഥിതി ചെയ്യുന്നു. രാഹുജന്മത്തിലും കേതു നിവൃത്തിസ്‌ഥാനത്തും സ്‌ഥിതി ചെയ്യുന്നു. ഏഴരശ്ശനി ദോഷക്കാലവുമാണ്‌.
കര്‍മ്മരംഗത്ത്‌ വീഴ്‌ചകളും പാളിച്ചകളും ഉണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങളില്‍നിന്ന്‌ വിട്ടുനില്‍ക്കാനും ചിലപ്പോള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ തന്നെയും ഇടയാകുന്നതാണ്‌. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പലവിധ പാപകര്‍മ്മങ്ങളിലും ഏര്‍പ്പെട്ട്‌ വിഷമിക്കാനിടയായേക്കാം. ആരോഗ്യസ്‌ഥിതി പൊതുവില്‍ മെച്ചമായി തുടരും.
ഗൃഹനിര്‍മ്മാണത്തിനിടയായേക്കാം. ബന്ധുജനങ്ങളില്‍നിന്ന്‌ പ്രതികൂലാനുഭവങ്ങള്‍ ഉണ്ടാകാം. ഭൂമിസംബന്ധമായ ഇടപാടുകള്‍ ധനനഷ്‌ടത്തിലാകും. കുടുംബജീവിതത്തില്‍ അസ്വസ്‌ഥതകള്‍ ഉടലെടുക്കും. ബന്ധുജനങ്ങളില്‍നിന്നും ആത്മസുഹൃത്തുക്കളില്‍നിന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കാം. വാഹനലാഭം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട്‌ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹം നടക്കാനിടയാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിന്‌ പുരോഗതിയുണ്ടാകും. ശത്രുശല്യവും തസ്‌കരശല്യവും ഉണ്ടാകാം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും.
ഔദ്യോഗികരംഗത്ത്‌ പുതിയ സ്‌ഥാനമാനങ്ങള്‍ ലഭിക്കാനിടയായേക്കാം. പുതിയ ഇലക്‌ട്രോണിക്ക്‌ സാധനങ്ങള്‍ വാങ്ങുന്നതിനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. രാഷ്‌ട്രീയരംഗത്ത്‌ പൊതുജനരോഷത്തെ നേരിടേണ്ടതായിവന്നേക്കാം. സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയമല്ല. സ്‌പോര്‍ട്‌സ്രംഗത്ത്‌ വിജയപ്രതീക്ഷ ഉണ്ടാകാം. പത്രപ്രവര്‍ത്തകര്‍ക്ക്‌ അനുകൂലസമയമാണ്‌.

പരിഹാരം: ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്‌, കൂവളമാല എന്നിവ സമര്‍പ്പിച്ച്‌ താഴെപ്പറയുന്ന മന്ത്രം മൂന്നു പ്രാവശ്യം ജപിച്ച്‌ പ്രാര്‍ത്ഥിക്കുക.

''ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്‌മി സദാശിവം.''

ധനുക്കൂറ്‌
(മൂലം, പൂരാടം, ഉത്രാടം 1/4)

ജന്മാധിപനും നാലാം ഭാവാധിപനുമായ വ്യാഴം ആറാം ഭാവത്തിലും പിതൃസ്‌ഥാനാധിപനും ഭാഗ്യാധിപനുമായ രവി 11, 12 ഭാവങ്ങളിലും സഞ്ചരിക്കുന്നു. ദുരിതസ്‌ഥാനാധിപത്യവും സന്താനഭാവാധിപത്യവും വഹിച്ച്‌ കുജന്‍, ദുരിതസ്‌ഥാനത്തും ജന്മസ്‌ഥാനത്തും കളത്ര സ്‌ഥാനാധിപത്യവും കര്‍മ്മസ്‌ഥാനാധിപത്യവും വഹിച്ച്‌ ബുധന്‍ ദുരിതസ്‌ഥാനത്തും 11-ാം ഭാവത്തിലും സഞ്ചരിക്കുന്നു. 6, 11 ഭാവാധിപത്യം

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top