1f37  നീണ്ടൂര്‍-ചന്ദ്രപൊങ്കാല | mangalam.com
Last Updated 16 min 27 sec ago
19
Wednesday
June 2013

നീണ്ടൂര്‍-ചന്ദ്രപൊങ്കാല

mangalam malayalam online newspaper

കേരളത്തില്‍ രാത്രിയില്‍ നടക്കുന്ന ഏക പൊങ്കാലയാണ്‌ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ശ്രീമൂലസ്‌ഥാനത്തെ ചന്ദ്രപൊങ്കാല. 2013 ജനുവരി 27-ാം തീയതി (മകരമാസം) സന്ധ്യയോടെ പൗര്‍ണ്ണമിപൂനിലാവില്‍ ശ്രീമൂലസ്‌ഥാനം പാല്‍ക്കടലായി പരിവര്‍ത്തനം ചെയ്യും. പൂര്‍ണ്ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതോടെ ചന്ദ്രപൊങ്കാല ആരംഭിക്കും.

എല്ലാ പൊങ്കാലകളില്‍നിന്നും തികച്ചും വ്യത്യസ്‌തമായ പലതും ചന്ദ്രപൊങ്കാലയില്‍ കലര്‍ന്നിട്ടുണ്ട്‌. പ്രകൃതിയുമായുള്ള ആത്മീയഭാവംതന്നെ പ്രധാനം. പ്രകൃതിയോടു ചേര്‍ന്നിണങ്ങിയുള്ള പ്രകൃതിപൂജ. ചന്ദ്രപൊങ്കാല ചടങ്ങില്‍ പ്രത്യേകമായ നിവേദ്യങ്ങളുണ്ട്‌. അതിലൊന്ന്‌ 'തിരളി'യാണ്‌. ചെറിയ ഭാവത്തിലുളള അടയുടെ പല ചേരുവകളും തിരളിയിലുണ്ട്‌. ഇതു പകല്‍ സമയത്തു മാത്രമേ ഉണ്ടാക്കുകയുള്ളൂ. മറ്റൊന്ന്‌ ഔഷധഗുണമുള്ള സോമചൂര്‍ണ്ണമാണ്‌. ഇതും പൊങ്കാലദിവസം മാത്രമേ രൂപപ്പെടുത്തൂ.

പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സോമചൂര്‍ണ്ണവും തിരളിനിവേദ്യവും പ്രസാദമായി നല്‍കും. മറ്റൊരു പ്രത്യേകത, പണ്ടാരയടുപ്പിടുന്നത്‌ നാലില്‍ കൂടുതലുള്ള സ്‌ത്രീകള്‍ തന്നെയാണ്‌. ഇതും മറ്റെങ്ങുമില്ലാത്ത പ്രത്യേകതയാണ്‌. മണ്ണാറശാല അമ്മയ്‌ക്കുള്ള സ്‌ഥാനമാണ്‌ പൊങ്കാലയില്‍ ഇവിടെ സ്‌ത്രീകള്‍ക്കുള്ളത്‌.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്നും ആറുകിലോമീറ്റര്‍ പടിഞ്ഞാറാണ്‌ പാണ്ഡവകാലഘട്ടത്തോളം പഴക്കമുള്ള ശ്രീമൂലസ്‌ഥാനം. കേരളത്തിലെ പ്രസിദ്ധമായ അറുപത്തിനാലു ഗ്രാമങ്ങളില്‍ പ്രശസ്‌തമാണ്‌ ഏറ്റുമാനൂര്‍ ഗ്രാമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2000
0