Last Updated 8 min 59 sec ago
28
Friday
November 2014

ശബരിമലയ്‌ക്കു പോകാന്‍ വ്രതമെടുത്തവര്‍ സിനിമ കാണാമോ?

mangalam malayalam online newspaper

''ശബരിമലയ്‌ക്കു പോകാന്‍ വ്രതമെടുത്തവര്‍ സിനിമ കാണാന്‍ പോകാമോ? ഇക്കഴിഞ്ഞ ദിവസമാണ്‌ ഒരാള്‍ എന്നോട്‌ ചോദിച്ചത്‌.'' സിനിമയ്‌ക്ക് പോകാം. അതില്‍ തെറ്റില്ല. സിനിമയ്‌ക്ക് പോകരുതെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. പണ്ടുകാലത്തും ക്ഷേത്രങ്ങള്‍ കലയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

അതുകൊണ്ടുതന്നെയാണ്‌ അവയെ നാം 'ക്ഷേത്രകലകള്‍' എന്ന്‌ വിളിക്കുന്നത്‌. മോഹിനിയാട്ടം, ഭരതനാട്യം, നങ്ങ്യാര്‍കൂത്ത്‌, കഥകളി തുടങ്ങിയവയൊക്കെ ക്ഷേത്രങ്ങളില്‍ ഭക്‌തരാണ്‌ കാണുന്നത്‌. അതുപോലെതന്നെ ഇക്കാലത്തെ ഒരു കലയായി തന്നെ സിനിമയേയും എടുക്കാം. നാടകവും നൃത്തനൃത്ത്യങ്ങളും എത്രയോ അമ്പലപ്പറമ്പുകളില്‍ ഉത്സവത്തിന്‌ കളിക്കുന്നു. ശബരിമല ധര്‍മ്മശാസ്‌താവിന്റെ കഥകള്‍ തന്നെ എത്രപ്രാവശ്യം സിനിമയായി വന്നുകഴിഞ്ഞു. സീരിയലുകള്‍ എല്ലാവര്‍ഷവും വരുന്നു. അതൊക്കെ ഭക്‌തര്‍ക്ക്‌ കാണാം. അപ്പോള്‍ മറ്റ്‌ സിനിമകളും വ്രതമെടുക്കുന്നവര്‍ക്ക്‌ കാണാം.

വ്രതഭംഗംവരും എന്നുണ്ടെങ്കില്‍ അത്തരം സിനിമകള്‍ കാണാതിരിക്കാം. അത്‌ ആ ഭക്‌തന്റെ മാത്രം കാര്യമാണ്‌. ഒരാള്‍ക്ക്‌ ദഹിക്കാത്ത ഭക്ഷണം മറ്റൊള്‍ക്ക്‌ ദഹിക്കുന്നതാണ്‌. ഒരുപോലെ നിത്യവും ചെയ്യുന്നതിനെയാണ്‌ 'വ്രതം' എന്ന്‌ പറയുന്നത്‌. ശുദ്ധമായി ചെയ്യുമ്പോള്‍ വ്രതശുദ്ധിയെന്ന്‌ പറയും. ശുദ്ധിയില്ലാതെയും വ്രതങ്ങള്‍ പലരും എടുക്കുന്നുണ്ട്‌. നിത്യവും മത്സ്യമാംസാദികള്‍ കഴിച്ചുകൊണ്ടും ചിലര്‍ വ്രതം എടുക്കുന്നു. (ശബരിമലയ്‌ക്കുപോകാനല്ല) നിത്യവും രാവിലെ തന്നെ കുളിക്കുന്നതും ക്ഷൗരം ചെയ്യുന്നതും വ്രതമാണ്‌. ക്ഷൗര ചെയ്യാതെയാണ്‌ ശബരിമല വ്രതം എടുക്കുന്നത്‌.

ശബരിമലയില്‍ സുബ്രഹ്‌മണ്യസ്വാമി നിര്‍മ്മിച്ച റോഡ്‌ തന്നെ ധര്‍മ്മശാസ്‌താവിനെക്കുറിച്ച്‌ എടുത്ത സിനിമയുടെ ലാഭംകൊണ്ട്‌ ഉണ്ടാക്കിയതാണ്‌. ഇന്നത്തെ സീരിയലുകാര്‍ക്കും സിനിമാക്കാര്‍ക്കും അത്‌ മാതൃകയാക്കാം.

ഡോ. പി.ബി. രാജേഷ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();