ചോദ്യം: വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റബര്‍ നഴ്‌സറികള്‍ക്കും തോട്ടങ്ങള്‍ക്കും പ്രത്യേക സംരക്ഷണ പ്രവര്‍ത്തികള്‍ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ?
ഉത്തരം: വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റബര്‍ നഴ്‌സറികള്‍ക്കും തോട്ടങ്ങള്‍ക്കും പ്രത്യേക സംരക്ഷണ പ്രവര്‍ത്തികള്‍ ആവശ്യമാണ്.
1. പന്തലിട്ട് തണല്‍ നല്‍കി വളര്‍ത്തിയ പോളിത്തീന്‍ കൂടത്തെകള്‍ തോട്ടത്തില്‍ നടുന്നതിനു മുമ്പ് തണല്‍ ക്രമമായി കുറച്ച് അവയ്‌ക്ക് വെയിലിനെ ചെറുക്കാനുള്ള ശക്‌തി ഉണ്ടാക്കിക്കൊടുക്കണം.
2. റബര്‍ തൈകള്‍ക്ക് ചുറ്റും ഉണക്കച്ചവറോ പുല്ലോ വൈക്കോലോ ഉണങ്ങിയ ആഫ്രിക്കന്‍ പായലോ ഉപയോഗിച്ചു പുതയിടണം.
3. തൈകള്‍ നടുന്ന വര്‍ഷം തണല്‍ നല്‍കണം.
4. ആദ്യത്തെ അഞ്ചു വര്‍ഷം റബര്‍ ചെടികളുടെ തവിട്ടുനിറത്തിലുള്ള പട്ടയില്‍ വേനല്‍ക്കാലാരംഭത്തോടെ വെള്ള പൂശേണ്ടതാണ്. മരങ്ങളുടെ ഇലച്ചിലുകള്‍ കൂട്ടിമുട്ടിയതിനുശേഷവും തോട്ടത്തിന്റെ അതിരുകളില്‍ നില്‍ക്കുന്ന മരങ്ങളില്‍ വെയിലടി ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അവയില്‍ വെള്ള പൂശേണ്ടതാണ്.
5. വേല്‍ക്കാത്ത് പുതുപ്പട്ട വേഗം വളര്‍ന്നു മൂടാന്‍ പല കൃഷിക്കാരും കറുത്തനിറത്തിലുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ പുരട്ടാറുണ്ട്. പുതുപ്പട്ട വേഗം വളര്‍ന്നു മൂടാന്‍ ഇതു സഹായിക്കും. എന്നാല്‍ കറുത്ത പ്രതലം ചൂട് കൂടുതല്‍ ആഗിരണം ചെയ്യുകയും അങ്ങനെ പട്ടയ്‌ക്ക് കേടു വരാന്‍ ഇടയാവുകയും ചെയ്യും. അതിനാല്‍ ഇവ പുരട്ടിയ ഭാഗത്ത് വെയിലടി ഏല്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവിടെയും വെള്ള പൂശേണ്ടതാണ്.
6. തോട്ടത്തിലെ പ്രായം കുറഞ്ഞ മരങ്ങള്‍ക്ക് ചിലപ്പോള്‍ വെയിലടി ഏറ്റ് അവയുടെ തെക്കു ഭാഗത്തേയോ തെക്ക് പടിഞ്ഞാറ് ഭാഗത്തേയോ തറനിരപ്പിനു തൊട്ടുമുകളിലുള്ള പട്ട ഉണങ്ങിപ്പോകാറുണ്ട്. ചിലപ്പോള്‍ ഈ ഭാഗത്തുനിന്നും റബര്‍കറ ഒലിച്ചിറങ്ങുന്നതായും കാണാറുണ്ട്. പലപ്പോഴും ഉണങ്ങി തടിയോട് ഒട്ടിപ്പിടിക്കുന്ന പട്ടയ്‌ക്ക് കുന്തമുനയുടെ ആകൃതി ആയിരിക്കും ഉള്ളത്.
ഉണങ്ങിയ പട്ടയില്‍ 'ഡിപ്ലോഡിയ' എന്ന ഒരുതരം കുമിള്‍ പ്രവേശിച്ച് വളര്‍ന്ന് വര്‍ധിക്കുന്നതുകൊണ്ട് പട്ടയ്‌ക്ക് ഉണ്ടാകുന്ന കേട് കൂടുതല്‍ വ്യാപിക്കാന്‍ ഇടയാകും. കുറെക്കഴിയുമ്പോള്‍ ഉണങ്ങിയ പട്ട വെടിച്ചുകീറി അടര്‍ന്നുപോകും. പട്ട അടര്‍ന്നുപോയ ഭാഗത്തെ തടി തവിട്ടുനിറമോ കറുത്തനിറമോ ആയിത്തീരുന്നു. വേണ്ട സംരക്ഷണ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ഉണക്കേറ്റ മരം മുഴുവനായി ഉണങ്ങിപ്പോവുകയോ ഉണക്കേറ്റ ഭാഗത്തുവച്ച് ഒടിഞ്ഞുപോവുകയോ ചെയ്യും.
കേടുവന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടിക്കളഞ്ഞശേഷം ആ ഭാഗത്ത് 'ഇന്‍ഡോഫില്‍-എം-45' എന്ന കുമിള്‍നാശിനി പത്തുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തി പുരട്ടണം. പുരട്ടിയ കുമിള്‍നാശിനി ഉണങ്ങിയശേഷം അവിടെ മുറിവുണങ്ങാന്‍ സഹായിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളില്‍
2000
തെങ്കിലുമൊന്ന് പുരട്ടണം. അതിനു മുകളില്‍ വെള്ള പൂശുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക