നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ഒട്ടേറെ ഫലസസ്യങ്ങള്‍ നമുക്ക് അന്യമായിക്കഴിഞ്ഞു. മുമ്പ് ചെറുകാടുകളിലും തോട്ടുവരമ്പുകളിലുമൊക്കെ കണ്ടിരുന്ന ചെറു സസ്യമാണ് കാര. ഇപ്പോള്‍ ഇവയെ കണ്ടെത്തുകതന്നെ പ്രയാസം. നിത്യഹരിത ഇലച്ചാര്‍ത്തോടെയാണ് ഇവ വളരുന്നത്. ഇലഞെട്ടുകളില്‍ ചെറുപൂക്കള്‍ ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ കാണുന്നു. തുടര്‍ന്ന് മരം നിറയെ ചെറുകായ്‌കള്‍ നിറഞ്ഞുതുടങ്ങും. മൂപ്പെത്തുന്നതിനുമുമ്പ് ഇവ ശേഖരിച്ച് അച്ചാറിടാം. പഴങ്ങളാകുമ്പോള്‍ ഭക്ഷിക്കുകയുമാവാം. മധുരവും പുളിയും കലര്‍ന്നതാണ് ഇവയുടെ സ്വാദ്. പണ്ടുകാലത്ത് വിദ്യാലയങ്ങളില്‍നിന്നു മടങ്ങുന്ന കുട്ടികള്‍ കാരപ്പഴങ്ങള്‍ പറിച്ചുതിന്നുക പതിവായിരുന്നു.
കാലത്തിന്റെ പ്രയാണത്തില്‍ ഇവയെല്ലാം മാഞ്ഞുപോയി. ഇന്ന് കാരയും കാരപ്പഴവും വിസ്‌മൃതിയിലായി. പഴയ തലമുറയുടെ നാവില്‍നിന്ന് ഇന്നും കാരപ്പഴത്തിന്റെ രുചി മാഞ്ഞിട്ടില്ല. കാര ഇന്നും കൃഷിചെയ്യാന്‍ പഴയ തലമുറ തയാറാണ്. കാര കൃഷി ചെയ്യാന്‍ ഇവയുടെ വിത്തു മുളപ്പിച്ചെടുക്കുന്ന തൈകള്‍ ഉപയോഗിക്കാം. മഴ ലഭിക്കുന്ന സമയമാണ് നടാന്‍ പറ്റിയ സമയം.
പാതയോരങ്ങളിലും പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും തണല്‍മരമായും കാര വളര്‍ത്താം. നാട്ടിന്‍പുറങ്ങളില്‍നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ധാരാളം ഫലവൃക്ഷങ്ങള്‍ നമുക്കുണ്ട്. ഇവയുടെ സംരക്ഷണം നമുക്ക് ഏറ്റെടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക