Main Home | Feedback | Contact Mangalam
Ads by Google

പോളിഹൗസ്‌ അടുക്കളത്തോട്ടങ്ങളില്‍ മികച്ച ഉല്‍പാദനക്ഷമത

mangalam malayalam online newspaper

പോളിഹൗസ്‌ അടുക്കള തോട്ടങ്ങള്‍ കാര്യക്ഷമമാകുന്നു. തുറസായ സ്‌ഥലത്തു കൃഷിചെയ്യുന്നതിനെക്കാള്‍ ഉല്‍പാദനക്ഷമത ഇത്തരം പോളിഹൗസ്‌ അടുക്കളത്തോട്ടങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ലഭിക്കുന്നതായി കണ്ടെത്തല്‍.
പോളിഹൗസ്‌ മികച്ച ഉല്‍പാദനക്ഷമതയോടെ വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പ്‌ വരുത്തുന്നതിനും രോഗകീടബാധ കുറക്കുന്നതിനും സഹായിക്കുന്ന വെന്റിലേറ്റഡ്‌ പോളിഹൗസ്‌ അടുക്കളത്തോട്ടങ്ങളില്‍ വിളവെടുപ്പ്‌ ആരംഭിച്ചു. പട്ടാമ്പി കൃഷി വിജ്‌ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്‌ ജില്ലയില്‍ വെന്റിലേറ്റഡ്‌ പോളിഹൗസ്‌ അടുക്കള തോട്ടത്തിന്റെ പ്രദര്‍ശനകൃഷി നടക്കുന്നത്‌.
യു.വി. സ്‌റ്റെബിലൈസ്‌ഡ് പോളി എത്തിലിന്‍ ഷീറ്റുകള്‍ കൊണ്ട്‌ മേല്‍ക്കൂരയും വശങ്ങളും മറച്ചുണ്ടാക്കുന്ന ഷെഡുകളാണ്‌ വെന്റിലേറ്റഡ്‌ പോളിഹൗസ്‌. ഷെഡിനകത്തെ ചെടികള്‍ക്കു മഴകൊള്ളില്ല. കുത്തനെയുള്ള വെയിലും ഏല്‍ക്കില്ല. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ രശ്‌മികളെ എത്തിലിന്‍ ഷീറ്റ്‌ തടഞ്ഞ്‌ ചെടികള്‍ക്കാവശ്യമായ ചൂടും പ്രകാശവും നല്‍കുന്നു. സസ്യവളര്‍ച്ചയ്‌ക്ക് ആവശ്യം വേണ്ട ഘടകങ്ങള്‍ യഥോചിതം ക്രമീകരിച്ച്‌ ലഭ്യമാക്കുകയും കാലാവസ്‌ഥയുടെ അപ്രതീക്ഷിത വ്യതിയാനങ്ങളില്‍നിന്ന്‌ കരുതലോടെ സംരക്ഷിച്ച്‌ വളര്‍ത്തുകയും ചെയ്യുന്ന നൂതന കൃഷി സമ്പ്രദായമാണിത്‌.
അന്തരീക്ഷത്തിലെ താപനില, പ്രകാശതീവ്രത, ദൈര്‍ഘ്യം, വായുവില്‍ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങള്‍ എന്നിവ ഇതില്‍ പൂര്‍ണമായും ക്രമീകരിക്കാന്‍ കഴിയും. ഈര്‍പ്പവും താപനിലയും നിയന്ത്രിക്കാമെന്നതിനാല്‍ ഏതു വിളയും ഏത്‌ സീസണിലും ഏതു സ്‌ഥലത്തും പോളിഹൗസിനുള്ളില്‍ വളര്‍ത്താന്‍ കഴിയും. മഴക്കാലത്ത്‌ പച്ചക്കറിക്കൃഷി നടത്താന്‍ ബുദ്ധിമുട്ടാകുമ്പോള്‍ പോളിഹൗസിനുള്ളില്‍ യാതൊരു പ്രശ്‌നവുമില്ല.
കാബേജ്‌, കോളിഫ്‌ളവര്‍ തുടങ്ങി ശീതകാല പച്ചക്കറികളടക്കമുള്ള എല്ലത്തരം പച്ചക്കറികളും സീസണ്‍ അല്ലാത്ത സമയത്തും കൃഷി ചെയ്യാന്‍ കഴിയുകയും വിജയിക്കുകയും ചെയ്‌തു. വേനല്‍ക്കാലത്ത്‌ തുറസായ സ്‌ഥലത്ത്‌ നടത്തുന്ന പച്ചക്കറി കൃഷിയേക്കാള്‍ വിളവ്‌ ഇത്തരത്തില്‍ കൃഷിചെയ്യുമ്പോള്‍ ലഭിക്കുന്നതായി ജില്ലയില്‍ ഈ കൃഷിക്ക്‌ നേതൃത്വം നല്‍കുന്ന പട്ടാമ്പി കൃഷി വിജ്‌ഞാന കേന്ദ്രത്തിലെ ഡോ. അമീന പറഞ്ഞു.
കോളിഫ്‌ളവര്‍, കാബേജ്‌, തക്കാളി , വെണ്ട, കാരറ്റ്‌, മുളക്‌ തുടങ്ങിയവയ്‌ക്കു മികച്ച വിളവെടുപ്പാണ്‌ ലഭിച്ചത്‌. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഷം മുഴുവന്‍ വീട്ടുവളപ്പില്‍തന്നെ വിഷവിമുക്‌തമായ പച്ചക്കറി ലഭ്യമാക്കാനാണു കൃഷിവകുപ്പ്‌ വെന്റിലേറ്റഡ്‌ പോളിഹൗസ്‌ പദ്ധതിവഴി ലക്ഷ്യമിട്ടത്‌.
കുടുംബത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള വിളകള്‍ തെരഞ്ഞടുത്ത്‌ വര്‍ഷത്തില്‍ മൂന്നു നാലു തവണ കൃഷിയിറക്കിയാല്‍ വീട്ടിലേക്ക്‌ ആവശ്യമായ മുഴുവന്‍ പച്ചക്കറികളും ഇത്തരം അടുക്കളത്തോട്ടത്തില്‍നിന്ന്‌ ഉല്‍പ്പാദിക്കാന്‍ കഴിയുമെന്ന്‌ ഡോ. അമീന പറഞ്ഞു. ജൈവ രീതിയില്‍ ചാണകം, ചാരം, ഗോമൂത്രം എന്നിവയാണു കൃഷിക്ക്‌ വളമായി നല്‍കിയിട്ടുള്ളത്‌. ഫോണ്‍: ഡോ. അമീന 9446177109.

ശശി പച്ചാട്ടിരി
sasipachattiri@gmail.com-
േേഫാണ്‍: 9633906049

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();