Last Updated 2 hours 25 min ago
Ads by Google
03
Friday
July 2015

കാര്‍ഷികസംവാദം: വേനല്‍ക്കാലത്ത്‌ റബറിന്‌ ചിതല്‍ബാധ വര്‍ധിക്കും

mangalam malayalam online newspaper

ചോദ്യം: റബര്‍തോട്ടത്തിലെ ചിതല്‍ ശല്യത്തെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നു
ഉത്തരം: നവംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള വേനല്‍ക്കാലത്ത്‌ മിക്ക റബര്‍തോട്ടങ്ങളിലും റബര്‍ നഴ്‌സറികളിലും ചിതല്‍ ബാധ അനുഭവപ്പെടാറുണ്ട്‌. റബറിനെ ആക്രമിക്കുന്ന ചിതലിന്റെ ശാസ്‌ത്രനാമം ഓഡന്‍ടോ ടെറമിസ്‌ ഒബിസസ്‌ എന്നാണ്‌.
എല്ലാ പ്രായത്തിലുമുള്ള മരങ്ങളുടെ ഉണങ്ങിയ പുറംപട്ട ഇവ തിന്നു നശിപ്പിക്കുന്നു. റബര്‍ തൈകളെ ഉണക്കില്‍നിന്നു സംരക്ഷിക്കാന്‍വേണ്ടി അവയുടെ ചുവട്ടില്‍ വച്ചിട്ടുള്ള ഉണക്കച്ചവറും കൂടകളും ചെടികളുടെ വെള്ളയടിച്ച പുറംതൊലിയും ചിതല്‍ തിന്നു നശിപ്പിക്കുന്നതിനാല്‍ വെയിലേറ്റ്‌ തൈകള്‍ ഉണങ്ങിപ്പോകാനുള്ള സാധ്യത വര്‍ധിക്കുന്നു.
ടാപ്പ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന മരങ്ങളുടെ വെട്ടുചാലിലും റബര്‍ കറ ശേഖരിക്കുന്നതിനുള്ള ചിരട്ടയിലും ഇവ മണ്‍ അറകള്‍ നിര്‍മിച്ച്‌ സുഗമമായ ടാപ്പിംഗിന്‌ പ്രതിബന്ധം സൃഷ്‌ടിക്കുന്നു.
ചെറുതൈകള്‍ക്കോ മരങ്ങള്‍ക്കോ ചിതല്‍ ആക്രമണം ഉണ്ടായാല്‍ അവയുടെ ചുവട്ടിലുള്ള മണ്ണില്‍ ടാറ്റാബാന്‍-20 ഇ.സി, ഡുര്‍സ്‌ബാന്‍ 20-ഇ.സി, സൈഫോസ്‌ 20-ഇ.സി. എന്നീ കീടനാശിനികളില്‍ ഏതെങ്കിലും ഒരെണ്ണം അഞ്ച്‌ മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തി ലായനി ഒഴിച്ച്‌ കുതിര്‍ത്ത്‌ ചിതലിന്റെ ആക്രമണത്തില്‍നിന്നും അവയെ ഫലപ്രദമായി സംരക്ഷിക്കാം. ഈ കീടനാശിനികള്‍ നിയന്ത്രിയ ഉപയോഗത്തിനുവേണ്ടി മാത്രം ശിപാര്‍ശ ചെയ്‌തിട്ടുള്ളതാണ്‌.
റബര്‍തോട്ടങ്ങളിലെ കോഴിവളര്‍ത്തല്‍
ചോദ്യം: റബര്‍തോട്ടങ്ങളില്‍ കോഴികളെ അഴിച്ചുവിട്ട്‌ വളര്‍ത്തുന്നതിനെപ്പറ്റി എന്താണഭിപ്രായം.
ഉത്തരം: റബര്‍തോട്ടങ്ങളില്‍ കോഴികളെ അഴിച്ചുവിട്ട്‌ വളര്‍ത്തിയപ്പോള്‍ റബര്‍മരങ്ങള്‍ സാധാരണയിലും നേരത്തേ വണ്ണമെത്തി ടാപ്പ്‌ ചെയ്യാറായതായും മണ്ണിന്റെ ഫലപുഷ്‌ടി വര്‍ധിച്ചതായും റബര്‍തോട്ടത്തിലെ കളകളുടെ വളര്‍ച്ച വളരെയേറെ കുറഞ്ഞതായും മലേഷ്യയില്‍ നടത്തിയ ചില പഠനങ്ങളില്‍ കണ്ടിട്ടുണ്ട്‌.
റബര്‍തോട്ടത്തിലെ കോഴി വളര്‍ത്തല്‍ ചെറുകിട റബര്‍ കൃഷിക്കാരുടെ സാമ്പത്തിക ഉന്നമനത്തിന്‌ സഹായിച്ചേക്കാവുന്ന ഒരു ഉപ തൊഴിലായി പ്രയോജനപ്പെടുത്താവുന്നതാണ്‌. കോഴിയിറച്ചിക്കും മുട്ടയ്‌ക്കും ഇപ്പോള്‍ കേരളത്തില്‍ നല്ല വിപണന സാധ്യതയുള്ളതിനാല്‍ റബര്‍ ബോര്‍ഡും കേരള സര്‍ക്കാരുമായി സഹകരിച്ച്‌ റബര്‍തോട്ടങ്ങളിലെ കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നത്‌ റബര്‍ കൃഷിക്കാര്‍ക്ക്‌ ഏറെ പ്രയോജനപ്രദമായിരിക്കും.
കെ.കെ. രാമചന്ദ്രന്‍പിള്ള
റബര്‍ബോര്‍ഡ്‌ (റിട്ട)
ഫോണ്‍: 9446307335

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();